ധാരണാ പത്രം ഒപ്പുവച്ചു
Wednesday, September 28, 2022 12:29 AM IST
കൊച്ചി : സ്വര്‍ണ വായ്പാ എന്‍ബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് യുഎഇയിലെ മണി എക്സ്ചേഞ്ച്, ട്രാന്‍സ്ഫര്‍ കമ്പനിയായ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചുമായി കളക്ഷന്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പുവച്ചു.
യുഎഇ മേഖലയിലെ മുത്തൂറ്റ് ഉപയോക്താക്കളുടെ നാട്ടിലെ ബന്ധുക്കള്‍ എടുത്തിട്ടുള്ള സ്വര്‍ണ വായ്പയുടെ പണം കൈമാറ്റം എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ലക്ഷ്യമിടുന്നത്.