ഖാദി വസ്ത്രങ്ങൾക്ക് 30% വരെ പ്രത്യേക റിബേറ്റ്
Sunday, September 25, 2022 1:21 AM IST
തിരുവനന്തപുരം: ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 12 വരെ ബോർഡിന്റെ ഷോറൂമുകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും. സർക്കാർ/ അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഉണ്ടാകും.