ആക്സിസ് ബാങ്ക്-എഫ്സിഐ ധാരണ
Wednesday, August 17, 2022 11:46 PM IST
കൊച്ചി: ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സേവനങ്ങളും നല്കുന്ന അള്‍ട്ടിമ സാലറി പാക്കേജ് നടപ്പാക്കുന്നതിന് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയും ആക്സിസ് ബാങ്കും ധാരണാപത്രം ഒപ്പുവച്ചു.
20 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ, എട്ടു ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാൻഡ്, ഒരു കോടി രൂപ വരെയുള്ള വിമാന അപകട പരിരക്ഷ തുടങ്ങിയവ ധാരണയുടെ ഭാഗമായി ജീവനക്കാര്‍ക്ക് ലഭിക്കും.