അഞ്ചുകോടിയുടെ സമ്മാന ഓഫറുമായി മൈജി
Thursday, August 11, 2022 12:07 AM IST
കോഴിക്കോട്: മുപ്പതു ദിവസംകൊണ്ട് അഞ്ചുകോടിയുടെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി മൈജി വടംവലി ഓണം ഓഫര്‍. 13 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ഓഫര്‍ ലഭിക്കുകയെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജിയും മൈജി ബ്രാന്‍ഡ് അംബാസിഡര്‍ നടി മഞ്ജു വാരിയരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓഫര്‍ കാലവധിക്കകം തന്നെ അഞ്ചു കോടിയുടെ സമ്മാനങ്ങളും മെഗാ ഡിസ്കൗണ്ടുകളും വിതരണം ചെയ്യും. 5000 രൂപയ്ക്കു മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ് ലഭിക്കും. സ്ക്രാച്ച് ചെയ്താല്‍ ഡിസ്കൗണ്ടോ സമ്മാനമോ ഉറപ്പായും കിട്ടും. അഞ്ചു ശതമാനം മുതല്‍ നൂറു ശതമാനം വരെ ഡിസ്കൗണ്ടുകള്‍ ഉള്‍പ്പെടുന്ന വമ്പന്‍ ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍, വാഷിംഗ് മെഷിന്, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി തുടങ്ങി വിലപിടിപ്പുള്ള സമ്മാനങ്ങളും സ്ക്രാച്ച് ആന്‍ഡ് വിന്നില് ഉണ്ടാവും.
കാത്തിരിപ്പില്ലാതെ വമ്പന്സമ്മാനങ്ങള് ഉടനടി നേടാം പ്രത്യേകത. സംസ്ഥാനത്തെ എല്ലാ മൈജി/മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍നിന്ന് ഓഫര്‍ ലഭിക്കും. മൈജി ഷോറൂമുകള്‍ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മൈജി സ്റ്റോറുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സ്മാര്‍ട്ട് ഓണം ലക്കി ഡ്രോയില്‍ പങ്കെടുക്കാം. ഇവര്‍ക്ക് വിസിറ്റ് ആന്‍ഡ് വിന്നിലൂടെ അഞ്ചു ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഹോം കോംബോ നേടാന്‍ അവസരം ലഭിക്കും.
മൈജി വടംവലി ഓഫറുകള്‍ മൈജി ഓണ്‍ലൈനിലും ലഭ്യമായിരിക്കും.ഏറ്റവും ആകര്‍ഷകമായി ഒരുക്കിയ പരസ്യചിത്രത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും നടി മഞ്ജു വാരിയരും ചേര്‍ന്നാണു മൈജി വടംവലി ഓഫര്‍ അവതരിപ്പിക്കുന്നത്.
ഓണക്കാലത്ത് ആലപ്പുഴ, പത്തനംതിട്ട, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവങ്ങളില്‍ ഷോറൂം തുറക്കുമെന്നും അവര്‍ പറഞ്ഞു. പരസ്യചിത്രത്തിന്റെ സംവിധായകന് ജിസ്മോന്, മൈജി സീനിയര്‍ മീഡിയ മാനേജര്‍ വി.ആത്മജന് , ശ്യാം മനോഹര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.