ഒറ്റത്തവണ പ്രീമിയം അടച്ചാല്‍ ആജീവനാന്ത ഇന്‍ഷ്വറന്‍സ് പരിരക്ഷ
Wednesday, August 10, 2022 12:10 AM IST
കൊച്ചി: ഒറ്റത്തവണ പ്രീമിയം അടച്ചാല്‍ ആജീവനാന്ത ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്ന നോണ്ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് വ്യക്തിഗത സേവിംഗ്സ് ലൈഫ് ഇന്‍ഷ്വറന്‍സായ ഗാരറ്റീഡ് വണ്‍ പേ അഡ്വാന്റേജ് പദ്ധതി കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷ്വറന്‍സ് അവതരിപ്പിച്ചു.
മാറുന്ന ജീവിത സാഹചര്യങ്ങളും ഭാവിയുടെ അനിശ്ചിതത്വവും കണക്കിലെടുത്ത് കമ്പനി അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി പോളിസി കാലാവധിയിലുടനീളം കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വവും മച്ചുരിറ്റി ആനുകൂല്യങ്ങളും ഉറപ്പുനല്‍കുന്നു.
തടസരഹിതമായി ഒറ്റത്തവണ സമ്പാദ്യം ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാവുന്നതാണെന്ന് കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷ്വറന്‍സ് എംഡിയും സിഇഒയുമായ അനുജ് മാത്തൂര്‍ പറഞ്ഞു.