ജാരോ എഡ്യുക്കേഷന്‍ ആഗോളതലത്തിലേക്ക്
Monday, August 8, 2022 11:53 PM IST
കൊച്ചി: വര്‍ക്കിംഗ് പ്രഫഷണലുകള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം നല്കുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എഡ്യുക്കേഷന്‍ ആഗോള തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് യുഎസ്എയിലും സിംഗപൂരിലും ഓഫീസുകള്‍ തുറന്നു.
ഉയര്‍ന്ന റാങ്കിലുള്ള സര്‍വകലാശാലകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. ഇന്ത്യയിലെയും വിദേശങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇതു നേട്ടമാകും.