ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്‌​​സി​​ന് വി​​റ്റു​​വ​​ര​​വ് 3,333 കോ​​ടി
ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്‌​​സി​​ന് വി​​റ്റു​​വ​​ര​​വ് 3,333 കോ​​ടി
Thursday, August 4, 2022 11:57 PM IST
കൊ​​​​ച്ചി: ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ ക​​​​ല്യാ​​​​ണ്‍ ജ്വ​​​​ല്ലേ​​​​ഴ്‌​​​​സി​​​​ന്‍റെ ആ​​​​കെ വി​​​​റ്റു​​​​വ​​​​ര​​​​വ് 3,333 കോ​​​​ടി രൂ​​​​പ ആ​​​​യി ഉ​​​​യ​​​​ര്‍​ന്നു. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 1,637 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​കെ വി​​​​റ്റു​​​​വ​​​​ര​​​​വ്. ഈ​​​വ​​​​ര്‍​ഷം ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ ആ​​​​ക​​​​മാ​​​​ന ലാ​​​​ഭം (ക​​​​ണ്‍​സോ​​​​ളി​​​​ഡേ​​​​റ്റ​​​​ഡ് പാ​​​​റ്റ്) 108 കോ​​​​ടി രൂ​​​​പ ആ​​​​യ​​​​പ്പോ​​​​ള്‍ മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ല്‍ 51 കോ​​​​ടി രൂ​​​​പ ന​​​​ഷ്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​റ്റ് വ​​​​ര​​​​വ് 2,719 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്ന​​​​പ്പോ​​​​ള്‍ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം അ​​​​ത് 1,274 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ഈ​​​വ​​​​ര്‍​ഷം ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ആ​​​​ക​​​​മാ​​​​ന ലാ​​​​ഭം 95 കോ​​​​ടി രൂ​​​​പ ആ​​​​യ​​​​പ്പോ​​​​ള്‍ മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ല്‍ 45 കോ​​​​ടി രൂ​​​​പ ന​​​​ഷ്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.​​​​ഗ​​​​ള്‍​ഫി​​​​ലെ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ഒ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ലെ വി​​​​റ്റു​​​​വ​​​​ര​​​​വ് 340 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 574 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.