ജൂലൈയിൽ 8,337 വാഹനം വിറ്റഴിച്ച് നിസാന്‍
Tuesday, August 2, 2022 11:47 PM IST
കൊച്ചി: ജൂലൈയില്‍ മാത്രം 8,337 വാഹനങ്ങള്‍ വിറ്റഴിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. 3,667 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റപ്പോള്‍ 4,670 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു.
കഴിഞ്ഞവര്‍ഷം ജൂലൈയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തവ്യാപാര വളര്‍ച്ച 14 ശതമാനമാണ്. നിസാന്‍ മാഗ്നൈറ്റിന്റെ റെഡ് എഡിഷന് പുറത്തിറക്കിയതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.