മെറ്റ ആപ്പുകളിലൂടെ ചെറുകിട ബിസിനസുകള്‍ക്ക് കുതിപ്പ്
Thursday, June 30, 2022 12:14 AM IST
കൊച്ചി: മെട്രോ ഇതരനഗരങ്ങളില് ചെറുകിട ബിസിനസുകള്‍ക്ക് മെറ്റ ആപ്പുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവ ഉപയോഗിക്കുന്ന ട്രെന്‍ഡ് വര്‍ധിക്കുകയാണെന്ന് മെറ്റ ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകളുടെ ഡയറക്ടര്‍ അര്‍ച്ചന വോറ.
കൊച്ചി കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസിനസായ പുരുഷ സ്ലോ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ആഗോളതലത്തിലേക്കു വളര്‍ന്നത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി. മെറ്റാ ആപ്പുകളുടെ സഹായത്തോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഇവരുടെ വരുമാനം അഞ്ചിരട്ടിയുമായി.