ബിമാ രത്ന പ്ലാനുമായി എൽഐസി
Wednesday, June 29, 2022 12:43 AM IST
മുംബൈ: പുതിയ ഇൻഷ്വറൻസ് പ്ലാൻ അവതരിപ്പിച്ച് എൽഐസി. പോളിസി ഉടമയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കൊപ്പം നിക്ഷേപമാർഗവുമാകുന്ന ബിമാ രത്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 15 വർഷം, 20 വർഷം, 25 വർഷം എന്നീ കാലയളവുകളിൽ പ്ലാൻ ലഭ്യമാണ്. പോളിസി കാലാവധിയെക്കാൾ നാലു വർഷം കുറവാണ് പ്രീമിയം അടവ് കാലാവധി എന്ന സവിശേഷതയുമുണ്ട്.
പോളിസി കാലാവധിയുടെ അവസാന രണ്ടു വർഷങ്ങളിൽ 25 ശതമാനം സർവൈവൽ ബെനിഫിറ്റ്, പ്രത്യേക വായ്പ സൗകര്യം തുടങ്ങിയവും ലഭ്യമാണ്. ബാങ്കുകൾ ഉൾപ്പെടെയുള്ള എൽഐസിയുടെ കോർപറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷ്വറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ബിമാ രത്ന പോളിസി എടുക്കാം.