ഒറ്റച്ചാര്‍ജില്‍ 437 കിലോമീറ്ററുമായി നെക്സോണ്‍ ഇവി മാക്സ്
Friday, May 13, 2022 12:19 AM IST
കൊച്ചി: ഒറ്റച്ചാര്‍ജില്‍ 437 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന നെക്സോണ്‍ ഇവി മാക്സ് കാർ അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്.
17.74 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ ഷോറൂം വില. 40.5 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തില്‍. 143 ബിപിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട്. 50 കിലോവാട്ടിന്റെ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 56 മിനിറ്റിൽ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.