ഇഗ്നോയും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും ധാരണയില്‍
Friday, January 21, 2022 10:58 PM IST
കൊച്ചി: തൊഴിലധിഷ്ഠിതമായ സാങ്കേതിക പരിശീലനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി(ഇഗ്നോ)യുമായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും ഉന്നതവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുക, മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴികള്‍ സൃഷ്ടിച്ച് രാജ്യത്തെ യുവാക്കളെ തൊഴില്‍ യോഗ്യരാക്കുക തുടങ്ങിയവയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
സിബിസി ഡയറക്ടര്‍ ഡോ. ബി.കെ. റേ, എംഎസ്ഡിഇ, ഇഗ്നോ രജിസ്ട്രാര്‍ ഡോ. വി.ബി. നേഗി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.