ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു
Tuesday, January 11, 2022 1:18 AM IST
കാക്കനാട്: 2019 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുകയും ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ് പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും. അപേക്ഷകൾ 15ന് വൈകുന്നേരം അഞ്ചിനു മുമ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ ലഭിക്കണം.