എല്‍ഐസി പോളിസി ഉടമകള്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ അവസരം
Friday, December 3, 2021 11:18 PM IST
കൊച്ചി: പ്രാഥമിക ഓഹരി വില്‍പ്പനയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ എല്‍ഐസി. പോളിസി ഉടമകള്‍ക്കും ഓഹരികള്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപിഒ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും പോളിസി ഉടമകള്‍ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് എല്‍ഐസി അറിയിച്ചു. ഐപിഒയില്‍ പങ്കെടുക്കാന്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ ഇല്ലാത്ത പോളിസി ഉടമകള്‍ അക്കൗണ്ട് തുറക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ഐപിഒയുടെയും വരിക്കാരാകാം എന്ന മെച്ചവുമുണ്ട്. ആധാര്‍ വിവരങ്ങള്‍ക്കൊപ്പം പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്കിയിട്ടില്ലാത്തവരാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത്. പാന്‍കാര്‍ഡ് എല്‍ഐസിയില്‍ നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ linkpan.licin dia.in/UIDSeedingWebApp/getPolicyPANS tatus എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
പാന്‍ എല്‍ഐസി ഡാറ്റാബേസില്‍ ഇല്ലെങ്കില്‍ ഓണ്‍ലൈനായിതന്നെ പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാം. ഇതിനായി എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റായ licindia.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ linkpan.licindia.in/UIDSeedingWebapp എന്ന സൈറ്റ് സന്ദര്‍ശിച്ചശേഷം ഹോം പേജില്‍നിന്ന് ഓണ്‍ലൈന്‍ പാന്‍ രജിസ്ട്രേഷന് എന്ന ഓപ്ഷന് തെരഞ്ഞെടുക്കണം.