ബാങ്കിംഗ് വ്യവസ്ഥ സ്റ്റേബിൾ: മൂഡീസ്
Tuesday, October 19, 2021 11:32 PM IST
മുംബൈ: രാജ്യത്തെ ബാങ്കിംഗ് വ്യവസ്ഥ സംബന്ധിച്ച വിലയിരുത്തൽ പുതുക്കി റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുടെ ബാങ്കിംഗ് വ്യവസ്ഥ ‘സ്റ്റേബിൾ’ആണെന്നാണു മൂഡീസിന്റെ പുതിയ വിലയിരുത്തൽ.
നേരത്തേ ഇത് ‘നെഗറ്റീവ്’’ എന്നായിരുന്നു. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലെ നഷ്ടസാധ്യതകൾ കുറഞ്ഞിട്ടുണ്ടെന്നും കോർപറേറ്റ് വായ്പകളുടെ ഗുണനിലവാരം ഉയർന്നിട്ടുണ്ടെന്നും ഏജൻസി വിലയിരുത്തി.
നടപ്പുധനകാര്യവർഷം രാജ്യം 9.3 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കും.
അടുത്തധനകാര്യവർഷം വളർച്ച 7.9 ശതമാനമായിരിക്കുമെന്നും ഏജൻസി അറിയിച്ചു.