സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു
Monday, October 18, 2021 11:47 PM IST
കൊച്ചി: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പുതിയ താരീഫ് ഓര്‍ഡര്‍ (എന്‍ടിഒ) 2.0 സംബന്ധിച്ചുള്ള ബോംബെ ഹൈക്കോടതി ഉത്തരവിന് പ്രകാരമുള്ള പുതിയ അലാ കാര്‍ട്ടെ, ബൊക്കെ നിരക്കുകള്‍ പ്രഖ്യാപിച്ചു.
11 ഭാഷകളിലായി 67 ചാനലുകളിലൂടെ വിപുലമായ ശൃംഖലയും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവ സീസണിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായി 40 ഫിക്ഷന്‍, 20 ഫിക്ഷന്‍ ഇതര പരമ്പരകളാണ് വിവിധ ഭാഷകളിലായി തയാറാക്കുന്നത്. സീയുടെ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി www.zee.com/mrp-agreement സന്ദര്‍ശിക്കുക.