പ്രത്യക്ഷ നികുതി വരുമാനത്തിൽ 47 ശതമാനം വർധന
Friday, September 24, 2021 10:57 PM IST
മുംബൈ: നടപ്പു ധനകാര്യവർഷം രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനമുയർന്ന് 6.45 ലക്ഷം കോടി രൂപയായി.സെപ്റ്റംബർ 22 വരെയുള്ള കണക്കു പ്രകാരമാണിത്.
ഇതുവരെ 75,111 കോടി രൂപയുടെ റീഫണ്ട് നൽകിയതായും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.