വാഹന വായ്പ: ഫെഡറല്‍ ബാങ്കും അശോക് ലെയ്ലാന്ഡും കൈകോര്‍ക്കുന്നു
Friday, September 24, 2021 12:22 AM IST
കൊച്ചി: ഫെഡറല്‍ ബാങ്കും വാണിജ്യ വാഹന നിര്‍മാണ കമ്പനിയായ അശോക് ലെയ്ലാന്ഡും വാണിജ്യ വാഹനവായ്പാ സേവനങ്ങള്‍ക്കായി കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഹര്‍ഷ് ദുഗറും അശോക് ലെയ്ലാന്‍ഡ് സിഎഫ്ഒ ഗോപാല്‍ മഹാദേവനും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ലളിതമായ മാസതവണകളില്‍ തിരിച്ചടയ്ക്കാവുന്ന വാണിജ്യ വാഹനവായ്പ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാകുന്നു എന്നതു കൂടാതെ ഫെഡറല്‍ ബാങ്കിന്റെ സാങ്കേതികവിദ്യാ മികവുകളും സേവനങ്ങളും അശോക് ലെയ്ലന്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനും ഈ സഹകരണം വഴിയൊരുക്കും.