യോനോ ആപ്പിലൂടെ ഭവനവായ്പ നൽകാൻ എസ്ബിഐ
Wednesday, September 22, 2021 11:49 PM IST
കൊച്ചി: ഓണ്‍ലൈനില്‍ ലളിതമായ വിവരങ്ങള്‍ നല്കി ഭവനവായ്പയ്ക്ക് അപേക്ഷിക്കാന്‍ എസ്ബിഐ സൗകര്യമൊരുക്കി.
യോനോ ആപ്പില്‍ ലോഗിന്‍ ചെയ്തും ഭവനവായ്പ നേടാന്‍ അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്‍, മറ്റു വായ്പകളുടെ വിവരങ്ങള്‍ തുടങ്ങിയ ഏതാനും വിവരങ്ങള്‍ നല്‍കിയാണ് ഇതു ചെയ്യാനാവുക.