ഫെയര്‍പ്രൈസ് പ്രോമിസ് കാമ്പയിനുമായി മലബാര്‍ ഗോള്‍ഡ്
Wednesday, July 28, 2021 12:38 AM IST
കോഴിക്കോട്: ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണങ്ങള്‍ നല്കുന്ന ഫെയര്‍ പ്രൈസ് പ്രോമിസ് കാമ്പയിനു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തുടക്കം കുറിച്ചു.
2.9 ശതമാനം മുതലുള്ള പണിക്കൂലിയില്‍ ആകര്‍ഷക ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് കാമ്പയിന്റെ ഏറ്റവും വലിയ പ്രത്യേകത.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സ്വര്‍ണത്തിന് ഇന്ത്യയിലെവിടെയും ഒരേ വിലയാണ് ഈടാക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള അവസരവുമുണ്ട്.
വിവാഹ പര്‍ച്ചേസുകള്‍ക്കു പ്രത്യേക ആനുകൂല്യങ്ങളും, സ്വര്ണത്തിന്റ വില വര്‍ധനവില്‍നിന്നു രക്ഷ നേടാനായി വിലയുടെ 10 ശതമാനം മുതല്‍ നല്കി മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിലുണ്ട്. കൂടാതെ മറ്റു 10 വാഗ്ദാനങ്ങളും കമ്പനി നൽകുന്നുണ്ട്.