മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നല്കും
Sunday, June 20, 2021 12:49 AM IST
കോട്ടയം : ഓൺലൈൻ പഠനസഹായത്തിന് നിർധനരായ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ നൽകാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. ഇതിന്റെ ആദ്യപടിയായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നൂറിൽ പരം വിദ്യാർഥികൾക്കായുള്ള മൊബൈൽ ഫോണുകൾ കൈമാറി. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോ ഫൗണ്ടർ സുഷമാ നന്ദകുമാറിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫോണുകൾ ഏറ്റുവാങ്ങി.