ഓഹരിവിപണി നേട്ടത്തിൽ
Monday, May 10, 2021 11:50 PM IST
മുംബൈ: ആഴ്ചയിലെ ആദ്യ ദിനം ഓഹരിവിപണി നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 296 പോയിന്റ് കയറി 49,502ലും എൻഎസ്ഇ നിഫ്റ്റി 119 പോയിന്റ് നേട്ടത്തോടെ 14,942ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, മേയ് അഞ്ചുമുതൽ ഇന്നലെവരെയുള്ള നാലു വ്യാപാരദിനങ്ങളിലായി നിക്ഷേപകരുടെ ആസ്തിയിൽ 6,44,760.45 കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ ബിഎസ്ഇ നിരയിലെ കന്പനികളുടെ ആകെ വിപണി മൂല്യം 2,13,28,658.05 കോടി രൂപയായി. ഇക്കാലയളവിൽ സെൻസെക്സ് 2.58 ശതമാനമാണ് ഉയർന്നത്. കോവിഡ് രണ്ടാം തരംഗ വ്യാപനമടക്കമുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് ഓഹരിവിപണിയുടെ മുന്നേറ്റം.
ആഗോളവിപണികളിലെ അനുകൂല അന്തരീക്ഷവും രാജ്യവ്യാപക ലോക്ഡൗണ്‍ ഇല്ലാത്തതും നിക്ഷേപകർക്ക് ആത്മ വിശ്വാസം പകരുന്നുവെന്നാണ് വിലയിരുത്തൽ.