ഇന്ധനവില വീണ്ടും ഉയർന്നു
Friday, May 7, 2021 11:02 PM IST
കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില ഉയർന്നു. ഇന്നലെ പെട്രോൾ ലിറ്ററിന് 28 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനയാണ് ഉണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.65 രൂപയും ഡീസലിന് 86.40 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ്.