റബർ വില താഴ്ചയിലേക്ക്
Monday, April 12, 2021 11:50 PM IST
കോട്ടയം: ഉത്പാദനം കുറഞ്ഞിട്ടും റബർ വില താഴ്ചയിലേക്ക്. രണ്ടാഴ്ചയോളം ആർഎസ്എസ് നാല് ഗ്രേഡിന് 170 രൂപയിൽനിന്ന് ഇന്നലെ 168.50 രൂപയിലെത്തി. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 165 രൂപയിലേക്ക് താഴ്ന്നു. മേയ് വരെ ഏറെക്കുറെ ടാപ്പിംഗ് നിലയ്ക്കുന്ന സാഹചര്യത്തിൽ വില ഉയരേണ്ടതാണ്. ഇതിനൊപ്പം വേനൽമഴയും ഉത്പാദനം കുറച്ചു. പ്രമുഖ ടയർ കന്പനികൾ ഒരാഴ്ചയായി മാർക്കറ്റ് വിട്ടുനിൽക്കുന്നതും വിദേശത്ത് നേരിയ മാന്ദ്യമുണ്ടായതും വിലയിടിയാൻ കാരണമായി.