മൈജി ഫ്യൂച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു
Sunday, April 11, 2021 12:43 AM IST
തൃശൂർ: ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ആദ്യ ഫ്യൂച്ചർ സ്റ്റോർ തൃശൂർ പൂത്തോളിൽ മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി ഉദ്ഘാടനം ചെയ്തു. തൃശൂരിലെ മൈജിയുടെ എട്ടാമത്തെയും കേരളത്തിലെ 90-ാമത്തെയും ഷോറൂമാണ് പൂത്തോളിൽ തുടങ്ങിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഓഫറായി ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,500 രൂപ കാഷ് ബാക്ക് വൗച്ചറും മറ്റു നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഫിനാൻസ് സൗകര്യം, എക്സ്റ്റൻഡഡ് വാറണ്ടി, പ്രൊട്ടക്ഷൻ പ്ലാനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഹോം ഡെലിവറി തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിൽ ലഭ്യമാണ്. www.myg.in എന്ന വെബ്സൈറ്റിൽനിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയൻസോടെ പ്രൊഡക്ടുകൾ പർച്ചേസ് ചെയ്യാം.