ജീപ്പ് ഇന്ത്യയും ആക്സിസ് ബാങ്കും കരാറായി
Sunday, April 11, 2021 12:43 AM IST
ചെന്നൈ: ജീപ്പ് ഇന്ത്യയും ആക്സിസ് ബാങ്കും കൈകോർത്തുകൊണ്ട് ജീപ്പ് ഫിനാൻഷ്യൽ സർവീസസിനു രൂപം നൽകി. ആക്സിസ് ബാങ്കിന്റെ 4,586 ശാഖകളിലും ജീപ്പ് ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുമെന്ന് എഫ്സിഎ ഇന്ത്യ ഓട്ടോമോബൈൽസ് മാനേജിംഗ് ഡയറക്ടർ ഡോ. പാർത്ഥ ദത്ത പറഞ്ഞു. 250 ദശലക്ഷം ഡോളർ നിക്ഷേപമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
ജീപ്പ് ഉപഭോക്താക്കൾക്കു വാഹനം വാങ്ങുന്നതിനു ദീർഘകാല വായ്പ ലഭിക്കും. പ്രമുഖ വാഹന നിർമാതാക്കളും സേവന ദാതാക്കളുമായി സ്റ്റെല്ലാൻഡിസിന്റെ പോർട്ട് ഫോളിയോ ബ്രാൻഡിലൊന്നാണ് ജീപ്പ്.