ഭവന വായ്പാ പരിഷ്കരണം: എസ്ബിഐ പലിശ നിരക്ക് കൂട്ടി
Tuesday, April 6, 2021 12:26 AM IST
ന്യഡൽഹി: ഭവനവായ്പാ പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശനിരക്ക് കൂട്ടി. 6.7 ശതമാനമായിരുന്ന പലിശ നിരക്ക് 6.95 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഈമാസം (ഏപ്രിൽ) ഒന്നുമുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിലായി. എസ്ബിഐ നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ മറ്റ് ബാങ്കുകളും പലിശ കൂട്ടുമെന്നാണ് സൂചന.