ക്വാളിറ്റി ഗുണ്ടൂര്‍ മുളുകുപൊടി വിപണിയിൽ
Saturday, February 27, 2021 12:41 AM IST
കൊച്ചി: ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സിന്റെ പുതിയ ഉത്പന്നമായ ക്വാളിറ്റി ഗുണ്ടൂര്‍ മുളുകുപൊടി വിപണിയിലിറക്കി. സിനിമാതാരം അംബികയുടെ സാന്നിധ്യത്തിലാണ് പുതിയ ഉത്പന്നം വിപണിയിലിറക്കിയത്. മികച്ച ഗുണമേന്മയുള്ള മുളകിനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ മുളകിന്റെ എല്ലാ ഗുണങ്ങളും സംഗ്രഹിച്ചാണ് പുതിയ മുളകുപൊടി തയാറാക്കുന്നതെന്ന് ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സ് എംഡി കെ.വി. ജോര്‍ജ് പറഞ്ഞു.