ഓഹരി വിപണി നേട്ടത്തിൽ
Thursday, February 25, 2021 12:13 AM IST
മുംബൈ: ആലസ്യം വെടിഞ്ഞ് ഇന്ത്യൻഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 1030 പോയിന്റ് ഉയർന്ന് 50,782ലും നിഫ്റ്റി 274 പോയിന്റ് നേട്ടത്തോടെ 14,982 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് നിരയിൽ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഎെ ബാങ്ക്, ബജാജ് ഫിനാൻസ്, എസ്ബിഎെ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.സാങ്കേതിക തകരാറിനെത്തുടർന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വ്യാപാരം 11.40ന് നിർത്തിയിരുന്നു. പിന്നീട് 3.45നാണ് വ്യാപാരം പുനരാരംഭിച്ചത്.