ജാവയുടെ പുതിയ ക്ലാസിക് ലെജൻഡ്സിന് 1.84 ലക്ഷം രൂപ
Saturday, February 20, 2021 12:20 AM IST
ചെന്നൈ: ജാവ 42-ന്റെ പുതുക്കിയ ശ്രേണി ക്ലാസിക് ലെജൻഡ്സ് വിപണിയിലെത്തിച്ചു. 2018 ൽ അവതരിപ്പിച്ചതു മുതൽ, അതിനു കാലാകാലങ്ങളിൽ ക്ലാസിക് ടച്ചും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബിഎസ് 6- പതിപ്പ് അവതരിപ്പിച്ചു. തുടർന്ന് മോട്ടോർ സൈക്കിളിനെ കൂടുതൽ മെച്ചപ്പെടുത്തി 2.1 ലെത്തിച്ചു. എക്സോസ്റ്റ് ത്രോട്ട് കൂടുതൽ ആകർഷകമാക്കി സീറ്റുകൾ മെച്ചപ്പെടുത്തി. ഇപ്പോൾ ക്ലാസിക് സ്പോർട്സ് സ്ട്രൈപ്പോടുകൂടിയ മൂന്നു നിറങ്ങളിലാണു പുറത്തിറക്കിയത്.
13 സ്പോക് അലോയ് വീലുകളാണ് ജാവ 42 ന്റെ മറ്റൊരു പ്രത്യേകത. എല്ലാ ജാവ മോട്ടോർ സൈക്കിളുകൾക്കും എബിഎസ് ബ്രേക്കിംഗ് സംവിധാനമാണുള്ളത്. ഡൽഹി എക്സ്ഷോറും വില 1,83,942 രൂപ.
293 സിസി ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇൻജക്റ്റഡ് എൻജിൻ മെച്ചപ്പെടുത്തി 27.33 പിഎസ് ശക്തിയും 27.02 എൻഎം ടോർക്കും നൽകുന്നു.ക്രോസ്പോർട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ സിംഗിൾ സിലിണ്ടർ എൻജിനാണിത്. ഇത് എൻജിന്റെ വോള്യുമെട്രിക് കാര്യക്ഷമത വർധിപ്പിക്കുന്നു.