മലബാര്‍ ഗോള്ഡിന് കമ്മനഹള്ളിയില്‍ പുതിയ ഷോറൂം
Friday, November 27, 2020 11:10 PM IST
കോഴിക്കോട് : കര്‍ണാടകയിലെ കമ്മനഹള്ളിയിൽ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം തുടങ്ങി. 3400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കര്‍ണാടകയിലെ 24ാമത്തെ ഷോറൂമാണ് തുറന്നത്.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോ-ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് പദ്ധതിയെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. 10 രാജ്യങ്ങളിലായി 260 ലേറെ ഷോറൂമുകള്‍ മലബാര്‍ ഗോള്‍ഡിനുണ്ട്.