ഓഹരിവിപണി നഷ്ടത്തിൽ
Thursday, November 19, 2020 11:31 PM IST
മുംബൈ: റിക്കാർഡുകൾ പുതുക്കിയുള്ള ഓഹരിവിപണിയുടെ കുതിപ്പിനു താത്കാലിക വിരാമം. സെൻസെക്സ് 580 പോയിന്റ് ഇടിഞ്ഞ് 43600 ലും നിഫ്റ്റി 167 പോയിന്റ് താണ് 12,772ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലും യുഎസിലും കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ തളർച്ച ഇന്ത്യൻ വിപണിയിലേക്കും വ്യാപിക്കുകയായിരുന്നു.
എസ്ബിഎെ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, അൾട്ര സെംകോ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയവയാണ് ഇന്നലെ കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, പവർ ഗ്രിഡ്, ഐടിസി എൻടിപിസി, ടാറ്റാ സ്റ്റീൽ, ടിസിഎസ്, ടൈറ്റൻ തുടങ്ങിയ കന്പനികൾ നേട്ടമുണ്ടാക്കി.