ലെതർ ഉത്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം
Thursday, October 29, 2020 11:14 PM IST
മുംബൈ: ഇറക്കുമതി ചെയ്യുന്ന ലെതർ ഉത്പന്നങ്ങൾക്കു ഗുണനിലവാര പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. സേഫ്റ്റി ബൂട്ട്സ്, ഷൂസ്, കാൻവാസ്ബൂട്ട്സ്, സ്പോർട്സ് ഫുട്ട്വെയർ തുടങ്ങിയ 10 ഉത്പന്നങ്ങൾക്കാണു ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.
ഈ നടപടിയിലൂടെ ചൈനയിൽനിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാമെന്ന കണക്കൂകൂട്ടലിലാണ് കേന്ദ്രസർക്കാർ.
കഴിഞ്ഞ ധനകാര്യവർഷം ഇന്ത്യ ഇറക്കുമതി ചെയ്ത 45.312 കോടി ഡോളറിന്റെ ലെതർ ഉത്പന്നങ്ങളിൽ 31.845 കോടി ഡോളറിന്റെയും ചൈനയിൽനിന്നുള്ളതായിരുന്നു.
നേരത്തെ 14 വയസിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടിയുള്ള ഇറക്കുമതി കളിപ്പാട്ടങ്ങൾക്കും ഡിപിഐഐടി ഗുണനിലവാര പരിശോധന നിർബന്ധമാക്കിയിരുന്നു.