രജിസ്ട്രേഷൻ പുതുക്കാൻ ഓട്ടോമേഷൻ സിസ്റ്റം
Wednesday, October 21, 2020 10:52 PM IST
തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് നടപടികളുടെ ഭാഗമായി കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഓണ്‍ലൈനായി പുതുക്കുന്നതിന് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. നിർദിഷ്ട ഭേദഗതി പ്രകാരം, രജിസ്ട്രേഷൻ പുതുക്കുന്നതിന് ലേബർ കമ്മീഷണറുടെ ഓട്ടോമേഷൻ സിസ്റ്റം വഴി നിശ്ചിത ഫീസ് അടച്ചാൽ മതി.