സിഎസ്ബി ബാങ്ക് അറ്റാദായം 179.8 ശതമാനം ഉയർന്നു
Tuesday, October 20, 2020 12:29 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിൽ സിഎസ്ബി ബാങ്ക് 68.9 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179.8 ശതമാനവും മുന്‍ പാദത്തെ അപേക്ഷിച്ച് 28.5 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. അര്‍ധ വര്‍ഷത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.13 ശതമാനം വര്‍ധനയോടെ 122.5 കോടി രൂപയുടെ ലാഭമാണ് നികുതിക്കുശേഷം നേടിയിരിക്കുന്നത്.
സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 301.9 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണു ബാങ്കിനുള്ളത്. രണ്ടാം പാദത്തിലെ പ്രവര്‍ത്തന ലാഭം 172.8 കോടി രൂപയുമാണ്. സ്വര്‍ണ പണയ മേഖലയില്‍ 4,949 കോടി രൂപയുടെ ബിസിനസാണു രണ്ടാം പാദത്തിൽ നടന്നത്.