വ്യവസായ ഉത്പാദനം 8 ശതമാനം ഇടിഞ്ഞു
Monday, October 12, 2020 10:42 PM IST
മുംബൈ: ഓഗസ്റ്റിലെ വ്യവസായ ഉത്പാദന സൂചികയിൽ(ഐഐപി) എട്ടു ശതമാനം ഇടിവ്. നിർമാണ-ഖനന മേഖലകളിലെ തളർച്ചയാണു വ്യവസായ ഉത്പാദനത്തിൽ കുറവുണ്ടാക്കിയത്. നിർമാണമേഖല 8.6 ശതമാനവും ഖനനമേഖല 9.8 ശതമാനവും പിന്നോട്ടുപോയി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഐഐപിയിൽ1.4 ശതമാനം മാത്രമായിരുന്നു ഇടിവ്. കോവിഡിനു മുന്പുള്ള മാസങ്ങളിലെ വ്യവസായ ഉത്പാദനവുമായി ഇപ്പോഴത്തെ നില താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ലെന്നും രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങളിൽ പുരോഗമനംപ്രകടമായിട്ടുണ്ടെന്നും കേന്ദ്ര സ്റ്റാറ്റിറ്റിക്കൽ മന്ത്രാലയം അറിയിച്ചു.