‘ഹീലിംഗ് ടച്ച്’ ആയുർവേദ ഉത്പന്ന ശ്രേണിയുമായി സൈക്കിൾ അഗർബത്തി
Sunday, October 11, 2020 12:25 AM IST
തൃശൂർ: വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള ആയുർവേദ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയായ ഹീലിംഗ് ടച്ച് സൈക്കിൾ പ്യുവർ അഗർബത്തി നിർമാതാക്കളായ എൻആർആർഎസ് വിപണിയിലിറക്കി. ഹാൻഡ് സാനിറ്റൈസർ, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കുന്നതിനുള്ള ലായനി, മൾട്ടി സർഫസ് ഡിസിൻഫെക്റ്റന്റ് സ്പ്രേ എന്നിവ ഹീലിംഗ് ടച്ച് ശ്രേണിയിൽ ഉൾപ്പെടും. പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനിയിൽ വേപ്പ്, മഞ്ഞൾ, ഉപ്പ് എന്നിവയ്ക്ക് പുറമേ നിരവധി പച്ചമരുന്നു സത്തുകളും ചേർത്തിട്ടുണ്ട്.