പി.ഡി. വഗേല ട്രായ് ചെയർമാൻ
Monday, September 28, 2020 11:01 PM IST
മുംബൈ: പി.ഡി വഗേലയെ ട്രായ് ചെയർമാനായി നിയമിച്ചു. നിലവിലെ ചെയർമാനായ ആർ.എസ് ശർമ നാളെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 1986 ബാച്ച് എഐസ് ഉദ്യോഗസ്ഥനായ വഗേല, ഫാർമസ്യൂട്ടിക്കൽ വിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.