"എ ഗ്ലിറ്ററിംഗ് സക്സസ് സ്റ്റോറി’ പ്രകാശനം ചെയ്തു
Sunday, September 27, 2020 12:16 AM IST
തൃശൂർ: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ വിജയഗാഥ ആലേഖനം ചെയ്ത കോഫി ടേബിൾ പുസ്തകം "എ ഗ്ലിറ്ററിംഗ് സക്സസ് സ്റ്റോറി' (A Glittering Success Story) ദുബായിലെ ഇന്ത്യൻ കോണ്‍സുൽ ജനറൽ ഡോ. അമൻ പുരി പ്രകാശനം ചെയ്തു.
ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യകോപ്പി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസിൽനിന്നും ഡോ. പുരി ഏറ്റുവാങ്ങി.
ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോണ്‍ പോൾ ആലുക്കാസ്, ജാസിം മുഹമ്മദ് ഇബ്രാഹിം അൽ ഹസവി അൽ തമീമി, മുസ്തഫ മുഹമ്മദ് അഹമ്മദ് അൽ ഷരീഫ് എന്നിവർ സന്നിഹിതരായിരുന്നു.