സ്മാർട്ട് ഫോണ് കയറ്റുമതിയിൽ വർധന
Thursday, September 24, 2020 1:30 AM IST
മുംബൈ: രാജ്യത്തെ സ്മാർട്ട് ഫോണ് കയറ്റുമതി കോവിഡിനു മുന്പുള്ള തലത്തിലേക്കെത്തുന്നു. വാണീജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിലെ സ്മാർട്ട് ഫോണ് കയറ്റുമതി 1781.1 കോടിയായി. മാർച്ചിലെ കയറ്റുമതി 976.3 കോടിയായിരുന്ന സ്ഥാനത്താണിത്.
തദ്ദേശീയ സ്മാർട്ട്ഫോണ് നിർമാണശാലകൾ അവയുടെ പ്രവർത്തനശേഷിയുടെ 85 ശതമാനംവരെ കൈവരിച്ചതാണ് കയറ്റുമതിയിലെ വർധനയ്ക്കു കാരണം. അതേസമയം ജൂണിലെ സ്മാർട്ട് ഫോണ് ഇറക്കുമതി 1050.1 കോടിയായി. ജൂണിലെ സ്മാർട്ട് ഫോണ് ഇറക്കുമതി 2225.2 കോടി രൂപയുടേതായിരുന്നു.