വീണ് വിപണി
Tuesday, September 22, 2020 12:33 AM IST
മുംബൈ: ആഗോള വില്പന സമ്മർദത്തിൽ വലഞ്ഞ് രാജ്യത്തെ ഓഹരിവിപണി. സെൻസെക്സ് 811.68 പോയിന്റ് താണ് 38,034.14 ലും നിഫ്റ്റി 254.40 പോയിന്റ് നഷ്ടത്തിൽ 11,250.55 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഐസി ഐസിഎെ ബാങ്ക്, എം ആൻഡ് എം, മാരുതി സുസുക്കി, ആക്സിസ് ബാങ്ക് എന്നീ കന്പനികൾക്കു നഷ്ട ദിവസമായിരുന്നു ഇന്നലെ. അതേസമയം കൊട്ടക് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നീ കന്പനികൾ, പ്രതിസന്ധികൾക്കിടയിലും നേട്ടമുണ്ടാക്കി.