ചെറുസംരംഭങ്ങൾക്ക് ഫേസ്ബുക്കിന്റെ 32 കോടി
Wednesday, September 16, 2020 10:43 PM IST
മുംബൈ: ഇന്ത്യയിലെ 3000ത്തിലധികം ചെറു ബിസിനസ് സംരംഭങ്ങൾക്ക് 32 കോടി രൂപയുടെ ഗ്രാന്റ് നൽകുമെന്ന് സോഷ്യൽ മീഡിയാ വന്പൻ ഫേസ്ബുക്ക്. കഴിഞ്ഞ മാർച്ചിൽ കോവിഡ് പ്രതിസന്ധി പരിഗണിച്ച് ഫേസ്ബുക്ക് പ്രഖ്യാപിച്ച 10 കോടി യുഎസ് ഡോളറിന്റെ ആഗോള ഗ്രാന്‍ഡ് വിതരണത്തിന്റെ ഭാഗമായാണ് നടപടി.
ഡൽഹി, ഗുഡ്ഗാവ്, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലെ സംരംഭങ്ങൾക്കാണ് സഹായധനം ലഭിക്കുക. ഗ്രാൻഡിന് അപേക്ഷിക്കുന്നതിനായി ഫേസ്ബുക്കോ അനുബന്ധ ആപ്ലിക്കേഷനുകളോ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ഗ്രാൻഡ് ഏതു കാര്യത്തിന് ഉപയോഗിക്കാമെന്നത് ബിസിനസ് ഉടമകൾക്കു തീരുമാനിക്കാമെന്നും ഫേസ്ബുക്ക് ഇന്ത്യാ യൂണിറ്റ് മാനേജിംഗ് ഡയറക്ടർ അജിത് മോഹൻ അറിയിച്ചു.