പ്രതിസന്ധി മറികടക്കാനാകുമെന്ന് ചെറുകിട മേഖല
Sunday, September 13, 2020 12:09 AM IST
കൊച്ചി: കോവിഡിനു ശേഷവും വളരാനും നിലനില്ക്കാനും കഴിയുമെന്ന് ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകള്‍. എച്ച്പി ഏഷ്യയുടെ പഠനത്തിലാണ് എഴുപത്തിമൂന്നു ശതമാനത്തിലധികം ചെറുകിട ഇടത്തരം ബിസിനസുകള്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
ഇത് ബിസിനസ് തന്ത്രങ്ങള്‍ മാറ്റാനുള്ള മികച്ചൊരു അവസരം കൂടിയാണെന്ന് വിശ്വസിക്കുന്നവര്‍ 64 ശതമാനമാണ്. രാജ്യത്തെ 75 ശതമാനം ചെറുകിട ഇടത്തരം സ്ഥാപനങ്ങളും വിജയത്തിനുള്ള പ്രധാന മാര്‍ഗം ഡിജിറ്റല്‍ രീതികളിലേക്കു മാറുകയാണെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ മേയ്, ജൂണ്‍ കാലയളവില്‍ 1,600 ചെറുകിട ഇടത്തരം ബിസിനസുകാർക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.