വൈദ്യുതി ലാഭിക്കാം, എനർജിയോണ് സീലിംഗ് ഫാനുമായി ക്രോംപ്ടണ്
Thursday, August 13, 2020 12:19 AM IST
മുംബൈ: ആക്ടീവ് ബിഎൽഡിസി സാങ്കേതിക വിദ്യയോടുകൂടിയ എനർജിയോണ് ശ്രേണിയിലുള്ള സീലിംഗ് ഫാനുകൾ ക്രോംപ്ടണ് ഗ്രീവ്സ് വിപണിയിലെത്തിച്ചു. 50 ശതമാനം വരെ വൈദ്യുതി ലാഭിക്കാമെന്നതാണു പ്രത്യേകത.
സാധാരണ ഫാനുകൾ 70 വാട്ട് വൈദ്യുതി ഉപയോഗിക്കുന്പോൾ പുതിയ ഫാൻ 35 വാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുക.
ആക്ടീവ് ബിഎൽഡിസി മോട്ടോർ സാങ്കേതിക വിദ്യയിൽ 98 ശതമാനം ഉൗർജഘടകവും 90 മുതൽ 300 വരെയുള്ള വോൾട്ടേജ് റേഞ്ചുമാണുള്ളത്. ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള ഫാൻ സ്മാർട്ട് റിമോട്ട് സഹിതമാണെത്തുന്നത്. ഫാനിലേക്കു ചൂണ്ടാതെ അനായാസം ഫാൻ പ്രവർത്തിപ്പിക്കാം. അഞ്ചു വർഷത്തെ വാറന്റിയും ഉണ്ട്. 2,800 രൂപ മുതൽ 4,000 രൂപ വരെയാണ് വില.
വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിലൂടെ ഈയിനം ഫാനുകൾ ആദായകരമാകുമെന്ന് കന്പനി വൈസ് പ്രസിഡന്റ് രംഗരാജൻ ശ്രീറാം പറഞ്ഞു.