പോളിസി വില്പനയില് വര്‍ധനയോടെ എല്‍ഐസി
Monday, August 3, 2020 12:12 AM IST
കൊച്ചി: കോവിഡ് കാലത്ത് പൊതുമേഖല ലൈഫ് ഇന്‍ഷ്വറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെ ടേം പോളിസി വില്പനയില് വര്‍ധനവ്. ജൂണില്‍ വ്യക്തിഗത പോളിസികൾ 17 ശതമാനം വളര്‍ച്ചയാണ് നേടിയത്.
പെന്ഷന് പ്ലാനായ ജീവന് ശാന്തിക്കാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടുതലെന്ന് എറണാകുളം ബ്രാഞ്ച് പ്രൊബേഷണറി ഡെവലപ്മെന്റ് ഓഫീസര്‍ ഷാലു ഷാജഹാന് പറഞ്ഞു.
ജീവന്ശാന്തിയില് ജൂലൈ 30നു മാത്രം ദേശീയ തലത്തിൽ 131.28 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. കേരളമടങ്ങുന്ന ദക്ഷിണ മേഖലയില്‍നിന്ന് 32.26 കോടി രൂപയുടെ നിക്ഷേപമെത്തി.
നൊമിനിറ്റ ജോസ്