അറുപതിലേറെ വാട്സാപ്പ് സേവനങ്ങളുമായി യെസ് ബാങ്ക്
Monday, July 27, 2020 10:55 PM IST
കൊച്ചി: വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങള്‍ക്ക് യെസ് ബാങ്ക് തുടക്കം കുറിച്ചു. സേവിംഗ്സ് ബാങ്ക് ബാലന്‍സ് പരിശോധന, അടുത്തിടെ നടത്തിയ ഇടപാടുകളുടെയും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുടെയും പരിശോധന, സ്ഥിര നിക്ഷേപങ്ങള്‍ക്കു മേല്‍ വായ്പ നേടല്‍, അനധികൃത ഇടപാടുകള്‍ റിപ്പോര്‍ട്ടു ചെയ്യുക, പിഎം കെയേഴ്സ് ഫണ്ടിലേക്കു സംഭാവന നല്‍കുക തുടങ്ങിയ അറുപതിലധികം സേവനങ്ങളാണ് ഇങ്ങനെ ലഭ്യമാകുന്നത്.
നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ യെസ് റോബോട്ട്, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷിതത്വം തുടങ്ങിയ നിരവധി സവിശേഷതകള്‍ ഈ സേവനത്തിനുണ്ട്. 8291201200 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്കിയാല് ലഭിക്കുന്ന ലിങ്ക് ആക്ടിവേറ്റ് ചെയ്ത് ഈ സേവനങ്ങള്‍ വാട്ട്സാപ്പില്‍ നേടാം.