ചെറുകിട വ്യവസായങ്ങള്‍ക്ക് സിഡ്ബിയുടെ സഹായം
Tuesday, July 7, 2020 10:29 PM IST
കൊച്ചി: ചെറുകിട, സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്മോള്‍ ഇന്‍ഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ കോവിഡ് മഹാമാരിക്കാലം കടക്കാന്‍ കോവിഡ് സഹായപദ്ധതി തുടങ്ങുന്നു.
ഇന്‍വോയ്സ് ഡിസ്കൗണ്ടിംഗിലൂടെ ഇടപാടുകാരില്‍നിന്നു ലഭിക്കേണ്ട തുക ലഭ്യമാക്കി പ്രവര്‍ത്തന മൂലധനം ഉറപ്പാക്കുകയാണു ചെയ്യുക. യുകെയിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റുമായി പങ്കാളിത്തത്തിലാണു ക്രൈസിസ് റെസ്പോണ്‍സീവ് ഫണ്ട് തുടങ്ങുന്നതെന്നു സിഡ്ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു.