അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്‍ററിന് അക്രെഡിറ്റേഷന്‍
Sunday, July 5, 2020 12:34 AM IST
കൊ​​ച്ചി: ദ​​ക്ഷി​​ണേ​​ഷ്യ​​യി​​ലെ​​യും മി​​ഡി​​ല്‍ ഈ​​സ്റ്റി​​ലെ​​യും ആ​​ദ്യ പ്രോ​​ട്ടോ​​ണ്‍ ചി​​കി​​ല്‍സാ കേ​​ന്ദ്ര​​മാ​​യ അ​​പ്പോ​​ളോ പ്രോ​​ട്ടോ​​ണ്‍ കാ​​ന്‍സ​​ര്‍ സെ​​ന്‍റ​​റി​​ന് (എ​​പി​​സി​​സി) ജോ​​യി​​ന്‍റ് ക​​മ്മീ​​ഷ​​ന്‍ ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ലി​​ന്‍റെ (ജെ​​സി​​ഐ) അ​​ക്രെ​​ഡി​​റ്റേ​​ഷ​​ന്‍ ല​​ഭി​​ച്ചു.

ആ​​ഗോ​​ള ത​​ല​​ത്തി​​ല്‍ ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ രം​​ഗ​​ത്തെ മി​​ക​​ച്ച അം​​ഗീ​​കാ​​ര​​ങ്ങ​​ളി​​ലൊ​​ന്നാ​​ണി​​ത്. ഇ​​തോ​​ടെ രാ​​ജ്യാ​​ന്ത​​ര അം​​ഗീ​​കാ​​രം നേ​​ടു​​ന്ന ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ കാ​​ന്‍സ​​ര്‍ സെ​​ന്‍റ​​റാ​​യി എ​​പി​​സി​​സി മാ​​റി.


അ​​പ്പോ​​ളോ ഗ്രൂ​​പ്പ് ശ്രേ​​ണി​​യി​​ല്‍ ജെ​​സി​​ഐ അ​​ക്രെ​​ഡി​​റ്റേ​​ഷ​​ന്‍ നേ​​ടു​​ന്ന എ​​ട്ടാ​​മ​​ത്തെ ആ​​ശു​​പ​​ത്രി​​യു​​മാ​​യി. 2019 ജൂ​​ണി​​ലാ​​ണ് എ​​പി​​സി​​സി ആ​​രം​​ഭി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.