ഫെയർ ആൻഡ് ലവ്ലി മാഞ്ഞു, ഇനി ഗ്ലോ ആൻഡ് ലവ്ലി
Thursday, July 2, 2020 11:59 PM IST
മുംബൈ: ബഹുരാഷ്ട്ര ഗ്രൂപ്പായ യൂണിലിവറിന്റെ ഫെയർ ആൻഡ് ലവ്ലി ഇനി ഗ്ലോ ആൻഡ് ലവ്ലി ആയി അറിയപ്പെടും. കന്പനിയുടെ പുരുഷന്മാർക്കുള്ള ഉത്പന്നങ്ങൾക്കും വന്നു പുതിയ പേര്; ഗ്ലോ ആൻഡ് ഹാൻഡ്സം.
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടർന്നു വളർന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പേര് മാറ്റൽ. ഏതാനും ദിവസങ്ങൾക്കു മുന്പ് കന്പനി തങ്ങളുടെ ഉത്പന്നത്തിന്റെ പേരിൽനിന്ന് ഫെയർ ഒഴിവാക്കിയതായി അറിയിച്ചിരുന്നു. 2003ൽ സ്ഥാപിതമായ ഫെയർ ആൻഡ് ലവ് ലി ഫൗണ്ടേഷനും കന്പനി ഉടൻതന്നെ പുതിയ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.