ഓഹരിവിപണിയിൽ മുന്നേറ്റം
Wednesday, July 1, 2020 11:07 PM IST
മുംബൈ: ചെറിയ ഇടവേളയ്ക്കു ശേഷം ഓഹരിവിപണിയിൽ വീണ്ടും മുന്നേറ്റം. ബിഎസ് ഇ സെൻസെക്സ് 499 പോയിന്റ് ഉയർന്ന് 35414 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 128 പോയിന്റ് കയറ്റത്തോടെ 10430 ലും. ആക്സിസ് ബാങ്ക്, ബജാജ് ഫിൻസേർവ്, ഐടിസി, എച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എന്നീ കന്പനികളാണ് സെൻസെക്സ് നിരയിലെ പ്രധാന നേട്ടക്കാർ.
അതേസമയം എൻടിപിസി, എൽആൻഡ് ടി, നെസ്ലെ ഇന്ത്യ, എംഎം, കോട്ടക് ബാങ്ക്, സണ്‍ ഫാർമ തുടങ്ങിയ കന്പനികൾ പിന്നോട്ടുപോയി. ആഗോള വിപണിയിലുണ്ടായ ഉണർവ് ആണ് ഇന്ത്യൻ ഓഹരി വിപണിയിൽ കരുത്ത് പകർന്നതെന്നാണ് വിലയിരുത്തൽ.